തിരുവനന്തപുരം : ഫയര്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടുകൾ എവിടെ..? ഉത്തരം ആര്‍ക്കുമറിയില്ല. കോഴിക്കോട് വ്യപാരസമുച്ചയത്തിൽ തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ അഗ്നിരക്ഷാആസ്ഥാനത്ത് ഫയലുകൾ തപ്പാൻ തുടങ്ങി. ......
ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്ത് സ്റ്റൂവുണ്ടാക്കി കഴിച്ച യുവതി അറസ്റ്റിൽ. ബ്രസീലിലാണ് സംഭവം.......
ഗാസയെ ശവപ്പറമ്പാക്കി ഇസ്രയേലിന്റെ ഓപ്പറേഷൻ ‘ഗിദയോൻ ചാരിയറ്റ്’. ഗാസയുടെ തെക്കുഭാഗത്തേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചശേഷം പ്രദേശത്തിന്റെയും സഹായവിതരണത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കാൻ എന്ന പേരിലാണ് ഇസ്രയേൽ ‘ഓപ്പറേഷൻ ഗിദയോൻ ചാരിയറ്റ്’ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. ......
അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്യുപങ്ചർ ചികിത്സ ഉൾപ്പെടെയുള്ള അശാസ്ത്രീയ ചികിത്സാ രീതികൾ കേരളത്തിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ......
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഗുരുതരമായ പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നടത്തിയ വൈദ്യപരിശോധനകളിലാണ് ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ......
കൊടുംഭീകരൻ സെയ്ഫുള്ള ഖാലിദിനെ പാകിസ്ഥാനിൽ അജ്ഞാതർ കൊലപ്പെടുത്തി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് അജ്ഞാതരായ ആളുകളുടെ ആക്രമണത്തിൽ ലഷ്കറെ തയിബ ഭീകരനായ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്. ......
വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ . വാസവൻ പറഞ്ഞു.
വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻ തന്നെ വികസിപ്പിക്കുവാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലുള്ള കറുത്തേടം -തെള്ളകം - അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ , കോടതി സമൂച്ചയം എന്നിവ കൂടി സമീപ ഭാവിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.കേരളത്തിലെ 60 ശതമാനം റോഡുകളും ബി.എം.ബി.സി. ......
കൊച്ചി: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന് റോഷന് ഉല്ലാസ് അറസ്റ്റില്‍. കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി നടനെ അറസ്റ്റ് ചെയ്തത്. ......
ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗം സഫാരി സൈനുൽ ആബിദീന്‍ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി.
നാലരപ്പതിറ്റാണ്ടായി കെഎംസിസി ഖത്തറിന്റെ വിവിധ നേതൃ നിരയിലെ തന്റെ പഴയ കാല സഹപ്രവർത്തകരുടെയും നേതാക്കളുടെയും സാനിധ്യത്തിൽ സംസ്ഥാന കമ്മിറ്റി നൽകിയ സ്നേഹോഷ്മളമായ സ്വീകരണം ഏറ്റവും മികച്ചതും ഹൃദയ ഹാരിയുമാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. ......